keralaKerala NewsLatest News

ആശാ പ്രവർത്തകർക്ക് പ്രതിമാസ ഇൻസെന്റീവ് 3500 രൂപയാക്കി വർധിപ്പിച്ചു; വിരമിക്കുമ്പോൾ 50,000 രൂപയും ലഭിക്കും

ആശാ പ്രവർത്തകരുടെ പ്രതിമാസ പ്രോത്സാഹനവേതനം വർധിപ്പിച്ചു. നിലവിൽ നൽകുന്ന 2,000 രൂപയിൽ നിന്ന് 3,500 ആയി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇൻസെന്റീവ് ഉയർത്തിയതായി വ്യക്തമാക്കി. ലോക്‌സഭയിൽ എംപി എൻ.കെ പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്‌റാവു ജാദവ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ദീർഘസേവനത്തിനുശേഷം വിരമിക്കുന്ന ആശാ പ്രവർത്തകർക്ക് ലഭിക്കുന്ന ആനുകൂല്യത്തിലും കാര്യമായ വർദ്ധനവ് വരുത്തിയതായി കേന്ദ്രം അറിയിച്ചു. 10 വർഷം സേവനം അനുഷ്ഠിച്ച ശേഷം വിരമിക്കുന്ന ആശമാർക്ക് മുമ്പ് ലഭിച്ചിരുന്ന തുക 20,000ത്തിൽ നിന്ന് 50,000ആക്കി മാറ്റി. കഴിഞ്ഞ മാർച്ചിൽ ചേർന്ന നാഷണൽ ഹെൽത്ത് മിഷൻ സ്റ്റിയറിംഗ് ഗ്രൂപ്പിന്റെ യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്.

ആശാ പ്രവർത്തകർക്ക് നൽകുന്ന മറ്റ് വേതനങ്ങൾ, സേവന വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള ചുമതല പ്രധാനമായും സംസ്ഥാന സർക്കാരുകളാണ് നൽകുന്നതെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി.

Tag: Monthly incentive for ASHA workers increased to Rs 3500; will also get Rs 50,000 upon retirement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button