indiaNationalNews

ഇന്ന് കാർഗിൽ വിജയ്ദിനം; ധീരജവാന്മാർക്ക് രാഷ്ട്രത്തിന്റെ പ്രണാമം

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്യം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അർപ്പിച്ചു. കര, നാവിക, വ്യോമസേനാ മേധാവികളും ചടങ്ങിൽ പങ്കെടുത്തു.

“കാർഗിൽ വിജയദിനത്തിൽ, രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അസാധാരണ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരജവാന്മാരെ ഞാൻ ആദരിക്കുന്നു. അവരുടെ ജീവത്യാഗം നമ്മുടെ സേനയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഓർമ്മപ്പെടുത്തലാണ്. അവരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും,” എന്ന് രാജ്‌നാഥ് സിംഗ് എക്‌സിൽ കുറിച്ചു.

രാഷ്ട്രപതിയും ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. “മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ അസാധാരണ ധൈര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് കാർഗിൽ വിജയദിനം,” എന്ന് രാഷ്ട്രപതിയുടെ സന്ദേശത്തിൽ പറഞ്ഞു.

കാർഗിൽ യുദ്ധത്തിന്റെ 26-ാം വാർഷികാഘോഷങ്ങൾ രാജ്യവ്യാപകമായി നടക്കുന്നു. ലഡാക്കിലെ ദ്രാസിൽ അനുസ്മരണ പരിപാടികൾ ഇതിനകം ആരംഭിച്ചു. ഡ്രോൺ ഷോ, സാംസ്‌കാരിക പരിപാടികൾ, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുമായി മുഖാമുഖം, പദയാത്ര തുടങ്ങിയവ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കും.

ജനങ്ങൾക്ക് പങ്കെടുക്കാം ‘ഇ-ശ്രദ്ധാഞ്ജലി’ വീരമൃത്യു വരിച്ച സൈനികർക്ക് പൊതുജനങ്ങൾക്കും ആദരാഞ്ജലി അർപ്പിക്കാനായി ‘ഇ-ശ്രദ്ധാഞ്ജലി’ പോർട്ടൽ ഒരുക്കുന്നു. കാർഗിൽ വീരഗാഥകൾ കേൾക്കാൻ ഓഡിയോ ആപ്ലിക്കേഷനും പുറത്തിറക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്ത് കാർഗിൽ യുദ്ധചരിത്രം കേൾക്കാനുള്ള സൗകര്യവും ലഭ്യമാകും.

Tag: Today is Kargil Vijay Diwas; Nation pays tribute to brave soldiers

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button