ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായി മത്സരിക്കാൻ സാന്ദ്ര തോമസ്; നാമനിർദേശ പത്രിക സമർപ്പിച്ചു

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് മത്സരിക്കാനായി സാന്ദ്ര തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. നിർമ്മാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 14-ന് നടക്കും.
സ്ത്രീത്വത്തെ അപമാനിച്ചതായി ആരോപിച്ച് നിലവിലെ ഭരണസമിതിയിലെ പ്രമുഖർക്കെതിരെ നിയമനടപടി സ്വീകരിച്ച സാഹചര്യത്തിലാണ് സാന്ദ്രയുടെ മത്സരപ്രഖ്യാപനം. “സംഘടന കെെയ്യടക്കിയ കുത്തകകളെ മാറ്റി ഗുണപരമായ മാറ്റം കൊണ്ടുവരാനാണ് എന്റെ ശ്രമം. സിനിമകളുടെ ലാഭ-നഷ്ട കണക്കുകൾ പുറത്തുവിടാത്തത് സംഘടനയുടെ പരാജയമാണ്. താരങ്ങളുടെ മുന്നിൽ ഒച്ചാനിച്ച് നിൽക്കുന്നവർ സംഘടനയെ നയിക്കരുത്,” എന്ന് സാന്ദ്ര വ്യക്തമാക്കി.
നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാരോപിച്ച് ലിസ്റ്റിൻ സ്റ്റീഫൻ സാന്ദ്ര തോമസിനെതിരെ രണ്ട് കോടി രൂപ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
Tag: Sandra Thomas files nomination to contest for Film Producers Association president