informationkeralaKerala NewsLatest News

ട്രാഫിക് നിയമലംഘന നോട്ടീസിന്റെ പേരിൽ പുതിയ തട്ടിപ്പ്; APK ഫയൽ തുറക്കരുതെന്ന് എംവിഡിയുടെ മുന്നറിയിപ്പ്

ഓരോ ദിവസവും പുതുതായി രൂപംകൊള്ളുന്ന തട്ടിപ്പുകളെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കുന്ന സാഹചര്യത്തിൽ, ട്രാഫിക് നിയമലംഘന നോട്ടീസ് പേരിൽ നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

‘Traffic violation notice’ എന്ന പേരിൽ പലരുടെയും വാട്ട്സ്ആപ്പ് നമ്പറിലേക്ക് മലയാളത്തിൽ സന്ദേശം ലഭിക്കുമെന്നും സന്ദേശത്തോടൊപ്പം mParivahan എന്ന പേരിലുള്ള APK ഫയലും അയക്കപ്പെടുന്നു. മുമ്പ് ഇത്തരം വ്യാജ സന്ദേശങ്ങൾ ഇംഗ്ലീഷിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മലയാളത്തിലും വന്നു തുടങ്ങി.

“ഈ സന്ദേശവും APK ഫയലും പൂർണ്ണമായും വ്യാജമാണ്. ആരും ഈ ഫയൽ തുറക്കരുത്. നിങ്ങൾ APK ഫയൽ ഓപ്പൺ ചെയ്താൽ, നിങ്ങളുടെ ഫോണിലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ തുടങ്ങിയവ ഹാക്കർമാർക്ക് കൈക്കലാക്കാൻ സാധ്യതയുണ്ട്,” എന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്കിൽ അറിയിച്ചു.

പുതിയ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പ്:

വ്യാജനാണ് പെട്ടു പോകല്ലെ

Traffic violation notice എന്ന പേരില്‍ പലരുടെയും വാട്‌സ് ആപ്പ് നമ്പരിലേക്ക് മലയാളത്തില്‍ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.

നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.

ഇത് വ്യാജനാണ്. നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങള്‍, ബാങ്ക് Details,പാസ് വേര്‍ഡുകള്‍ തുടങ്ങിയവ ഹാക്കര്‍മാര്‍ കൈക്കലാക്കാന്‍ സാധ്യത ഉണ്ട്. ആയതിനാല്‍ ഒരു കാരണവശാലും APK ഫയല്‍ ഓപ്പണ്‍ ചെയ്യരുത്.

മോട്ടോര്‍ വാഹന വകുപ്പോ, പോലിസോ സാധാരണയായി വാട്ട്‌സ് അപ്പ് നമ്പറിലേക്ക് നിലവില്‍ ചലാന്‍ വിവരങ്ങള്‍ അയക്കാറില്ല. അത്തരം വിവരങ്ങള്‍ നിങ്ങളുടെ ആര്‍ സി യില്‍ നിലവിലുള്ള മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാന്‍ സൈറ്റ് വഴി അയക്കാറുള്ളത്.

ഏതെങ്കിലും സാഹചര്യത്തില്‍ ഇത്തരം മെസേജുകള്‍ വന്നാല്‍ https://echallan.parivahan.gov.in എന്ന സൈറ്റില്‍ കയറി Check Pending transaction എന്ന മെനുവില്‍ നിങ്ങളുടെ വാഹന നമ്പറോ,ചലാന്‍ നമ്പറോ നല്‍കിയാല്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാന്‍ പെന്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്. ഏതെങ്കിലും തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.

Tag: New scam in the name of traffic violation notice; MVD warns against opening APK file

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button