വൻ കുതിപ്പുമായി പാമോയിൽ ഇറക്കുമതി

ഇന്ത്യന്‍ വിപണിയില്‍ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ 35 ശതമാനം വിഹിതം നേടാന്‍ മലേഷ്യന്‍ പാമോയിലിന് സാധിച്ചു. മലേഷ്യന്‍ പാമോയില്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2.5 മില്യണ്‍ ടണ്‍ പാമോയില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റിയയച്ചു. സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദം വരെ ഈ ട്രെന്റ് തുടരുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. വെളിച്ചെണ്ണ വില ഉടനൊന്നും കാര്യമായി കുറയില്ലെന്നതാണ് പാമോയിലിന് ഗുണകരമാകുന്നത്. ലോകത്ത് പാമോയില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും രണ്ടാംസ്ഥാനത്തുള്ള രാജ്യമാണ് മലേഷ്യ. ആഗോള വിപണിയുടെ 24 ശതമാനവും അവര്‍ക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം മലേഷ്യയുടെ ഉത്പാദനം 19.34 മില്യണ്‍ ടണ്ണായിരുന്നു. ഇതില്‍ 2.5 മില്യണ്‍ ടണ്‍ ഇന്ത്യയിലേക്കാണ്. മറ്റ് ഭക്ഷ്യഎണ്ണകളുടെ വില ഉയരുമ്പോള്‍ പാമോയില്‍ ഡിമാന്‍ഡ് കൂടുന്നതാണ് പതിവ്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയര്‍ന്നു തന്നെയാണ്. ഒരു കിലോഗ്രാമിന് പലയിടത്തും പല വിലയാണെങ്കിലും 500ന് മുകളിലാണ് എല്ലായിടത്തും. ചിലയിടങ്ങളില്‍ വില 550 വരെയെത്തി. ഓണം അടുക്കുന്നതോടെ വില 600 കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.