keralaKerala NewsLatest News

ഗോവിന്ദച്ചാമിയുടെ ജയിൽചാടൽ: പിണറായിയുടെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് രാജീവ് ചന്ദ്രശേഖർ

ഗോവിന്ദച്ചാമിയുടെ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ, സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജയിലിലെ വീഴ്ചകളും ആഭ്യന്തര വകുപ്പിന്റെ പരാജയവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, “ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പിണറായിക്ക് ടിസി നൽകും” എന്ന് പറഞ്ഞു.

ഗോവിന്ദച്ചാമിയുടെ ജയിൽചാടലിൽ, സർക്കാരിന് നിരവധി വീഴ്ചകളുണ്ടായിട്ടും ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. “മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്. വീഴ്ചകൾക്ക് ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല. മന്ത്രിമാർ രാജിവെക്കാനുള്ള ധെെര്യം പോലും കാണിക്കുന്നില്ല”, എന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ മുൻഗണനകൾ തെറ്റായ ദിശയിലാണ് എന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. “ഗസയും ഹമാസുമാണ് സിപിഎമ്മിന്റെ പരിഗണന, സ്വന്തം നാട്ടിലെ സുരക്ഷാ പ്രശ്നങ്ങളിൽ സർക്കാരിന് താൽപ്പര്യമില്ല. ജയിലുകളിൽ കുറ്റവാളികൾക്ക് എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു”, എന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ 9 വർഷമായി കേരള പൊലീസ് വലിയ തോതിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. ഈ രാഷ്ട്രീയ സംസ്കാരമാണ് മാറേണ്ടത്”, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോവിന്ദച്ചാമിയുടെ രക്ഷപ്പെടൽ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. “ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഗോവിന്ദച്ചാമി സ്വയം രക്ഷപ്പെട്ടോ, അല്ലെങ്കിൽ ആരെങ്കിലും സഹായിച്ചോ എന്നതാണ് പ്രധാന ചോദ്യം”, എന്നും അദ്ദേഹം ചോദിച്ചു.

ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് “ലജ്ജാകരം” ആണെന്നും അദ്ദേഹം വിമർശിച്ചു. ഗോവിന്ദച്ചാമി വിഷയത്തിൽ സിബിഐ അന്വേഷണം നടത്തിയാലും പൊലീസുകാർക്കെതിരെയുള്ള നടപടികളിൽ മാത്രമേ കാര്യങ്ങൾ ഒതുങ്ങുകയുള്ളൂ എന്നും അദ്ദേഹം ആരോപിച്ചു.

Tag: Govindachamy’s jailbreak: Rajeev Chandrasekhar says Pinarayi’s Home Department is a failure

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button