”കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍, ഈഴവ വിരോധി”: വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയിലെ വിവേചനത്തെക്കുറിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ വിവേചനം നേരിടുന്നുവെന്ന് ആരോപിച്ചു.”സ്ഥാപനങ്ങൾ കൂടുതലായുള്ളത് മുസ്ലിം സമുദായത്തിനാണ്. ഈഴവ സമുദായത്തിനും എന്തെങ്കിലും നൽകണമെന്ന് പറഞ്ഞാൽ ചിലർ കൊടുവാൾ പിടിച്ച് ഇറങ്ങുന്നു” എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
“കേരളം കണ്ടതിൽ ഏറ്റവും പരമ പന്നനാണ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതാവെന്ന നിലയിൽ മാന്യതയും മര്യാദയും പാലിക്കുന്നുണ്ടോ? ഈഴവ വിരോധിയാണ് അദ്ദേഹം” എന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
“ഞാൻ മുസ്ലിം വിരുദ്ധനല്ല. എസ്എൻഡിപി യോഗത്തിന്റെ മുഴുവൻ കേസുകളും കൈകാര്യം ചെയ്യുന്നത് കൊല്ലത്തെ നിസാർ എന്ന ആളാണ്” എന്നും കൂട്ടിച്ചേർത്തു. ” പ്രതിപക്ഷ നേതാവെന്ന നിലയിൽ മാന്യതയും മര്യാദയും പാലിക്കുന്നുണ്ടോ? ഈഴവ വിരോധിയാണ് അദ്ദേഹം” എന്ന് വെള്ളാപ്പള്ളി ആരോപിച്ചു. “ഈഴവനായ കെ. സുധാകരനെ ഒതുക്കി, മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ നീക്കങ്ങളാണ് നടക്കുന്നത്” എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tag: The most arrogant, anti-Ezhava person Kerala has ever seen”: Vellappally harshly criticizes VD Satheesan