
സൈബര്‍സ്റ്റെര്‍ സ്പോര്‍ട്സ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ലോകത്തിലെ ഏറ്റവും വേഗമേറിയ എംജി എന്നാണ് സൈബര്‍സ്റ്റെറിനെ വിശേഷിപ്പിക്കുന്നത്. എം9 എംപിവിക്കു ശേഷം എംജിയുടെ സെലക്ട് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന രണ്ടാമത്തെ മോഡലായിരിക്കും ഇലക്ട്രിക്ക് സ്പോര്‍ട്സ് കാറായ സൈബര്‍സ്റ്റെര്‍. 510 എച്ച്പി കരുത്തും 725എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും എംജി സൈബര്‍സ്റ്റെര്‍. 77 കിലോവാട്ടിന്റെയാണ് ബാറ്ററി. നിന്ന നില്‍പ്പില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ വെറും 3.2 സെക്കന്‍ഡ് മതി. ഒറ്റ ചാര്‍ജില്‍ 580 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും.വാഹനത്തിന്റെ വിലയും വിശദാംശങ്ങളും ഉടന്‍ പുറത്തുവിടും.