keralaKerala NewsLatest News

”ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നത്”; വെള്ളാപ്പള്ളിയ്ക്ക് മറുപടിയുമായി വി ഡി സതീശൻ

വെള്ളാപ്പള്ളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതുവരെയും ഈഴവർക്ക് എതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

“ഞാൻ 25 വർഷമായി എംഎൽഎയാണ്. 52% ഈഴവർ ഉള്ള മണ്ഡലത്തിൽ നിന്നാണ് ഞാൻ തെരഞ്ഞെടുക്കപ്പെടുന്നത്. എന്റെ പ്രവർത്തനം മികച്ച രീതിയിൽ അറിയുന്നത് മണ്ഡലത്തിലെ ജനങ്ങളാണ്,” വി.ഡി. സതീശൻ പറഞ്ഞു.“വർഗീയത ആര് ഉന്നയിച്ചാലും അതിനെതിരെ ഞാൻ പ്രതികരിക്കും. അതിൽ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നൊരു ഭേദഗതി ഇല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ല. യുഡിഎഫ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമായി നടത്തിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടും എന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടെന്ന് സതീശൻ ആരോപിച്ചു.

വിവരശേഖരണ ഉദ്യോഗസ്ഥർ സിപിഐഎം അനുയായികളാണെന്നും, പല വീടുകളിലെ വോട്ടർമാർ രണ്ടു വാർഡുകളിൽ പിരിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു തിരിച്ചറിയൽ കാർഡ് നമ്പറിൽ ഒന്നിലധികം വോട്ടർമാരുടെ പേര് ചേർത്തിട്ടുണ്ടെന്ന് ആരോപിച്ചു.

വാർഡുകളുടെ സ്കെച്ച് പ്രസിദ്ധീകരിച്ചിട്ടില്ലാത്തത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തടസ്സം സൃഷ്ടിക്കുന്നുവെന്നും, പേരുകൾ ചേർക്കാനുള്ള സമയം കുറഞ്ഞത് 30 ദിവസമായി നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടക്കില്ല. പോളിങ് ബൂത്തിലേയ്ക്ക് വോട്ടർമാരുടെ എണ്ണം കൂട്ടിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. പിഴവ് തിരുത്തിയില്ലെങ്കിൽ നിയമപരമായി നേരിടും,” എന്നും സതീശൻ മുന്നറിയിപ്പ് നൽകി.

സർവകലാശാലകളിലെ വർഗീയതയും ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും സർവകലാശാലകളിലെ വർഗീയതക്കെതിരായ പോരാട്ടം നിലച്ചോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. “രാത്രി ഇരുട്ടി വെളുത്തപ്പോൾ പോരാട്ടം അവസാനിച്ചു. ആരോഗ്യ മേഖലയിലെ ഗുരുതര പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു ശ്രമം,” എന്നും സതീശൻ വിമർശിച്ചു.

സർവകലാശാലയിലെ സമരങ്ങൾ അനാവശ്യ പ്രശ്നത്തിന്റെ പേരിലാണ് നടന്നത്. “എന്താണ് ഒത്തുതീർപ്പ്? പൊതുജനങ്ങളെ വിഡ്ഢികളാക്കരുത്,” എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിസിമാർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കരുതെന്ന് സതീശൻ ആവശ്യപ്പെട്ടു. ജ്ഞാനസഭ, DYFI, സിപിഎം പരിപാടികളിൽ വിസിമാർ പങ്കെടുക്കുന്നത് ശരിയല്ലെന്നും പറഞ്ഞു.

“മോഹനൻ കുന്നുമ്മൽ ആർഎസ്എസ് ആണെന്ന് പറയുന്നു. എന്നാൽ ആരാണ് അദ്ദേഹത്തെ ആരോഗ്യ സർവകലാശാലയിലെ വിസിയാക്കിയത്? അന്ന് ആർഎസ്എസ് ബന്ധം അറിഞ്ഞിരുന്നില്ലേയെന്ന്” സതീശൻ ചോദ്യം ചെയ്തു.

Tag: Opposition leader VD Satheesan responds to Vellappally

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button