ലോകത്തിലാദ്യമായി വേറിട്ട സവിശേഷതയുമായി;റെനോ 14 സീരീസുമായി ഓപോ ഇന്ത്യ

ലോകത്തിലാദ്യമായി ഫോര്‍ എന്‍.എം മീഡിയ ടെക് ഡൈമന്‍സിറ്റി 8450 ചിപ്സെറ്റ് അവതരിപ്പിക്കുന്ന ഫോണ്‍ എന്ന സവിശേഷതയുമായി റെനോ 14 സീരീസുമായി ഓപോ ഇന്ത്യ. വയര്‍ലെസ് ചാര്‍ജിങ്, 3.5x ടെലിഫോട്ടോ കാമറ എന്നിവയടക്കം ഏറെ പ്രത്യേകതകളുമായാണ് റെനോ14 സീരീസിന്റെ വരവ്. എയറോസ്പേസ് ഗ്രേഡ് അലുമിനിയം ഫ്രെയിമുകളാണ് ഈ സീരീസിനുള്ളത്. ഐപി 66, ഐ.പി 68, ഐ.പി 69 സര്‍ട്ടിഫിക്കേഷനോടു കൂടിയ കോര്‍നിങ് ഗോറില്ല ഗ്ലാസ് സെവന്‍ ഐ പൊടിപടലങ്ങളെ തടയാന്‍ ഫലപ്രദമാണെന്നതും 80 ഡിഗ്രി വരെ ചൂടുവെള്ളത്തില്‍നിന്ന് സംരക്ഷണം നല്‍കുമെന്നതുമാണ് മറ്റു പ്രത്യേകത. 120 ഹെര്‍ട്സ് എല്‍ടിപിഎസ് അമോലെഡ് ഡിസ്പ്ലേയാണ് റെനോ 14 പ്രോയിലും റെനോ 14 ലും ഉള്ളത്. സ്‌ക്രീന്‍ സൈാകട്ടെ, റെനോ 14 പ്രോയില്‍ 6.83 ഇഞ്ചും റെനോ 14 ല്‍ 6.59 ഇഞ്ചും. ഇതില്‍ 1.5 കെ റെസല്യൂഷനും 93 ശതമാനം സ്‌ക്രീന്‍-ബോഡി റേഷ്യോയും ഈ സീരീസ് വാഗ്ദാനം ചെയ്യുന്നു. റെനോ 14 പ്രോ 5ജി യുടെ 12 ജിബി + 256 ജിബി മോഡലിന് 49,999 ഉം 2 ജിബി + 512 ജിബി മോഡലിന് 54,999 ഉം രൂപയാണ് വില. റെനോ 14 പ്രോ 5ജി 8 ജിബി + 256 ജിബി മോഡലിന് 37,999 ഉം 12 ജിബി + 512 ജിബി മോഡലിന് 42,999 രൂപയുമാണ് വില.