keralaKerala NewsLatest NewsUncategorized

സംസ്ഥാനത്ത് എൽഡിഎഫ് ഭരണ തുടർച്ചയ്ക്കാണ് സാധ്യതയെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി; ഫോൺ സംഭാഷണം പുറത്ത്

പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്ത്. സംഭാഷണത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പതിക്കും എന്നും, തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് നിലംപതിക്കും എന്നും രവി പറഞ്ഞു.

സംഭാഷണത്തിൽ പാലോട് രവി ആരോപിക്കുന്നത്, മുസ്ലിം വിഭാഗം സിപിഐഎമ്മിലേക്കും മറ്റ് പാർട്ടികളിലേക്കും മാറും, കോൺഗ്രസ് “എടുക്കാച്ചരക്കായി” മാറ്റുമെന്നും. “പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. നിയമസഭയിൽ തകർച്ച നേരിടും. 60 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി തങ്ങളുടെ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോലെ കാശ് ചെലവിട്ട് വോട്ട് പിടിക്കും,” മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കുമെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറയുന്നു.

Tag: Thiruvananthapuram DCC President Palode Ravi says there is a possibility of LDF rule in the state; Phone conversation revealed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button