ബിഹാറിൽ ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയ യുവതിയെ ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന പരാതി

ബിഹാറില്‍ ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയ യുവതിയെ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍വെച്ച് കൂട്ടബലാത്സംഗംചെയ്‌തെന്ന് പരാതി.
ബിഹാറിലെ ഗയ ജില്ലയിൽ 26 കാരിയായ യുവതി ഹോംഗാര്‍ഡ് റിക്രൂട്ട്‌മെന്റിനെത്തിയതായിരുന്നു. ഇതിനിടെ കുഴഞ്ഞുവീഴുകയും ആംബുലൻസിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയായിയെന്നുമാണ് പരാതി.
വ്യാഴാഴ്ചയായിരുന്നു സംഭവം. ഹോംഗാർഡ് റിക്രൂട്ട്മെന്റിനായി ബോധ്ഗയയിലെ ബിഹാർ മിലിറ്ററി പോലീസ് ഗ്രൗണ്ടിൽ ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് അയക്കുന്നതിനായി ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിയിലായിരുന്നു ക്രൂരത. യുവതിയുടെ മൊഴിപ്രകാരം, അർധബോധാവസ്ഥയിൽ മൂന്ന് മുതൽ നാല് പേർ വരെ അവരെ ഉപദ്രവിച്ചവെന്നാണ് പരാതി.
പരാതി ലഭിച്ചതോടെ ബോധ്ഗയ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ആംബുലൻസ് ഡ്രൈവർ വിനയ് കുമാറിനെയും ടെക്‌നീഷ്യൻ അജിത് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആംബുലൻസിന്റെ യാത്രാമാർഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Tag: woman who had come for Home Guard recruitment in Bihar was gang-raped in a moving ambulance, alleging that she was