മനുഷ്യന് മനുഷ്യൻ നൽകുന്ന കെെത്താങ്ങ്; ഗാസയ്ക്കായി ”പ്രതീക്ഷയുടെ ഒരു കുപ്പി” ക്യാമ്പയിനുമായി ഈജിപ്ത്

മനുഷ്യന് മനുഷ്യൻ നൽകുന്ന കെെത്താങ്ങ്, കരുതൽ …ഈജിപ്തുകാർ മധ്യധരണ്യാഴിയിലേക്കൊഴുക്കുകയാണ്. ഗാസയ്ക്കായി ”പ്രതീക്ഷയുടെ ഒരു കുപ്പി”. ഈ കുപ്പികൾ ഗാസയുടെ തീരത്തെത്തുമെന്നും ജനങ്ങളുടെ പട്ടിണിമാറ്റുമെന്നുമുള്ള പ്രതീക്ഷയിൽ…
ഗാസയ്ക്കായി ‘പ്രതീക്ഷയുടെ കുപ്പി’ –എന്ന പേരിലാണ് ക്യാമ്പയിൻ നടക്കുന്നത്.
അരി, ധാന്യങ്ങൾ, പയർവർഗങ്ങൾ, ഉണക്കിയ ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് കുപ്പികളിൽ നിറച്ച് കടലിലൂടെ ഒഴുക്കുന്നത്. മധ്യധരണ്യാഴിയിൽ ഒഴുകിയെത്തുന്ന ഈ കുപ്പികൾ ഗാസ തീരത്തെത്തി പട്ടിണിയിലായ ജനങ്ങൾക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് അവർ.
ഇസ്രയേൽ ഉപരോധം മൂലം രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസക്കാർക്കായി ‘കടലിൽ നിന്ന് കടലിലേക്ക് – ഗാസയ്ക്കായി പ്രതീക്ഷയുടെ ഒരു കുപ്പി’ എന്ന പേരിലാണ് ഈജിപ്ത് ജനത പ്രചാരണം ആരംഭിച്ചത്. ലിബിയ, അൾജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ സന്നദ്ധപ്രവർത്തകരും ഇതിനൊപ്പം ചേർന്നു. ഈ കുപ്പികൾ ഗസയിൽ എത്തട്ടേ… പട്ടിണി മാറട്ടേ…
Tag: A gift from man to man; Egypt launches ‘A Bottle of Hope’ campaign for Gaza