Uncategorized

ലോകത്തിൽ ഇതാദ്യമായി പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഗുളികകൾ

ഗർഭനിരോധന മരുന്നുകൾ സ്ത്രീകൾക്ക് മാത്രം അല്ല ഗർഭ നിരോധന ഗുളികകൾ ഉള്ളത്.വരുന്നു ലോകത്തിൽ ഇതാദ്യമായി പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഗര്‍ഭനിരോധന ഗുളികകൾ . വാസക്ടമി, കോണ്ടം തുടങ്ങിയ പുരുഷഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ വ്യാപകമാണെങ്കിലും പുരുഷഗര്‍ഭനിരോധന ഗുളികള്‍ ആദ്യമായിട്ടാണ് വികസിപ്പിച്ചിരിക്കുന്നത്, ഹോര്‍മോണ്‍ രഹിത പുരുഷ ഗര്‍ഭനിരോധന ഗുളികയായ വൈ.സി.റ്റി- 529 ന്റെ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്തെ മറ്റൊരു ചുവടുവെയ്പ്പുകൂടിയാണ്. ഈ മരുന്നിന്റെ ഫലമായി പുരുഷബീജം അണ്ഡത്തിലേക്ക് എത്തുന്നത് ഏതാനും മണിക്കൂര്‍ സമയത്തേക്ക് തടയാനാവും എന്ന കണ്ടെത്തലിലേക്കാണ് ശാസ്ത്രലോകം എത്തിയത്. മനുഷ്യരില്‍ പ്രയോഗിക്കുന്നതിന് മുമ്പ് എലികളിലും ആണ്‍ കുരങ്ങുകളിലും നടത്തിയ പരീക്ഷണ ഗുളികകള്‍ തൊണ്ണൂറ് ശതമാനം വിജയകരമായിരുന്നു.പുരുഷ ബീജങ്ങൾ അണ്ഡത്തിലെത്താതിരിക്കാൻ അവയുടെ ചലനത്തെ ഏതാനും മണിക്കൂര്‍ തടഞ്ഞ് വെയ്ക്കാൻ പറ്റുമെന്ന് എലികളില്‍ നടത്തിയ ഗവേഷണം തെളിയിക്കുന്നു.ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഈ ഗുളിക കഴിക്കണം. നിലവില്‍ സ്ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന ഗുളികയിലേത് പോലെ ഇത് ഹോര്‍മോണുകളെ ബാധിക്കുന്നില്ല.

#For the first time in the world, contraceptive pills for men

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button