കൊവിഡ് ബാധിച്ച് 6 മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു.

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ അഞ്ചുപേരും ലണ്ടനില്‍ ഒരാളുമടക്കം ആറ് മലയാളികള്‍ കൂടി വിദേശത്ത് മരണപെട്ടു. സൗദിയില്‍ രണ്ടുപേരും യു.എ.ഇ യില്‍ മൂന്നുപേരുമാണ് ഗള്‍ഫില്‍ മരിച്ചത്. ഷുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മാമ്പ ചന്ദ്രോത്ത് കുന്നുംപുറം പി.സി സനീഷ് (37), മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്ബ് വിളഞ്ഞിപ്പുലാന്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ശഫീഖ് (43) എന്നിവരാണ് സൗദിയിലെ റിയാദില്‍ മരണപ്പെട്ടത്. മുഹമ്മദ് അല്‍ റാഷിദ് കമ്ബനിയില്‍ ജീവനക്കാരനായിരുന്നു സനീഷ് . രക്തത്തിലെ പ്ലേറ്റ്ലറ്റ് കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. ഇതിനിടെ രണ്ടാഴ്ച മുന്‍പാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഭാര്യ: സുജിത. മകന്‍: വിഹാന്‍ വിയാസ്. സഹോദരന്‍: സജീഷ് (ആര്‍മി). മലപ്പുറം വേങ്ങര സ്വദേശി ശഫീഖിന് കിങ് ഫഹദ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിരുന്നത്. സൗദയാണ് മാതാവ്. ഭാര്യ: അസ്മാബി. മക്കള്‍: അസ്ന, ശാലു. സഹോദരന്‍ സൈതലവി ദമാമിലുണ്ട്.
കണ്ണൂര്‍ തളിപ്പറമ്ബ് പുഷ്പഗിരി ചപ്പന്‍ അബ്ബാസ് (55), കാലടി നീലീശ്വരം മുട്ടംതോട്ടില്‍ വീട്ടില്‍ ടോമി(38) എന്നിവരാണ് ദുബൈയില്‍ മരിച്ചത്. അബ്ബാസ് 25 വര്‍ഷത്തോളമായി അല്‍റിയാമി ഗ്രൂപ്പിലെ ടെക്‌നീഷ്യന്‍ കം ഡ്രൈവറാണ്. കഴിഞ്ഞ ആറിനാണു ന്യൂമോണിയ ബാധിച്ച് ദുബൈ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരേതരായ ഇബ്രാഹിമിന്റെയും ചപ്പന്‍ ആമിനയുടെയും മകനാണ്. ഭാര്യ: സൗജാബി. മക്കള്‍: ഫാത്തിമ, ഫായിസ, റൈഹാന്‍, ഹനാ ഫാത്തിമ. കാലടി സ്വദേശി ടോമി ദുബൈയില്‍ ഷെഫ് ആയി ജോലിനോക്കുകയായിരുന്നു . മഞ്ഞപ്ര സ്വദേശി ഷിന്റയാണ് ഭാര്യ. പാലക്കാട് ജില്ലയിലെ ആനക്കര കുമ്ബിടി കോടിയില്‍ ഹംസ (54 ) ആണ് അല്‍ ഐനില്‍ മരിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: സീന. മക്കള്‍: മുഹമ്മദ് ഇജാസ് (ദുബൈ), ഹസ്ന, അദ്നാന്‍.
തൃശൂര്‍ പുതുക്കാട് മാവിന്‍ചുവട് തെക്കേത്തല സണ്ണി (61) ആണ് ലണ്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാല് മാസം മുന്‍പാണ് സണ്ണി ലണ്ടനിലുള്ള മകളുടെ അടുത്തേക്ക് പോയത്.