ആദിവാസിക്ക് ഭൂമി നൽകാൻ വാലുവേഷൻ സർട്ടിഫിക്കറ്റിന് കൈക്കൂലിവാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പൊക്കി.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള പണം വിനിയോഗിച്ചു ആദിവാസികൾക്ക് വീടിനു ഭൂമി നൽകുന്ന പദ്ധതിയിൽ ഭൂമി അനുവദിക്കാൻ കൈക്കൂലി ചോദിച്ചുവാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്കോട്ടോപ്പാടം നമ്പർ ഒന്ന് വില്ലേജ് ഓഫീസർ ഹരിദേവിനെ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയുടെ സി എം പി ആർ എഫ് ഫണ്ട് ഉപയോഗപ്പെടുത്തി കോട്ടോപ്പാടം നമ്പർ ഒന്ന് വില്ലേജിൽ ശിഹാബുദ്ധീൻ എന്നയാളുടെ വക ഭൂമിഎട്ട് സെന്റ് വീതം നാല് ആദിവാസികുടുംബങ്ങൾക്ക് നൽകിയിരുന്നു. ഇപ്പോൾ രണ്ടു ആദിവാസികുടുംബങ്ങൾക്ക് എട്ട് സെന്റ് വീതം നൽകുന്നതിന് വാലുവേഷൻ സർട്ടിഫിക്കറ്റിന് ശിഹാബുദ്ധീൻ വില്ലേജ് ഓഫീസറെ സമീപിക്കുകയായിരുന്നു. പത്ത് ആദിവാസികൾക്ക് ഭൂമി നകുന്നതിനു മൊത്തം രണ്ടു ലക്ഷം രൂപയാണ് വില്ലജ് ഓഫീസർ ഹരിദേവ് ആവശ്യപ്പെട്ടത്. നാല് പേർക്ക് ഭൂമി നൽകാൻ വാലുവേഷൻ സർട്ടിഫിക്കറ്റിന് 4000 രൂപ ആദ്യം വാങ്ങിയിരുന്നു. ഇത് താൻ ചോദിച്ച തുകയിൽ അഡ്വാൻസ് എന്ന നിലയിലാണ് വില്ലജ് ഓഫീസർ കണ്ടിരുന്നത്. രണ്ടു കുടുംബങ്ങൾക്ക് ഭൂമി നൽകാൻ വാലുവേഷൻ സർട്ടിഫിക്കറ്റിന് 4000 രൂപ കൊടുക്കാമെന്നു പറഞ്ഞെങ്കിലും, തുക പോരെന്നായി വില്ലേജ് ഓഫീസർ. 6000 രൂപകൂടി വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. പ്രദേശത്തെ 10 ആദിവാസികൾക്ക് ഭൂമി നൽകാൻ 2 ലക്ഷം രൂപയായിരുന്നു വില്ലേജ് ഓഫീസർ വാലുവേഷൻ സർട്ടിഫിക്കറ്റിന് ശിഹാബുദ്ദീനോട് മൊത്തം ആവശ്യപ്പെട്ടത്.
വളരെ കുറഞ്ഞ തുകക്ക് വാലുവേഷൻ സർട്ടിഫിക്കറ്റിന് വേണ്ടി വില്ലേജ് ഓഫീസർ, തന്നെ വട്ടം കറക്കുന്ന അവസ്ഥയിലായപ്പോൾ ശിഹാബുദ്ധീൻ നേരെ വിജിലൻസ് പാലക്കാട് സെല്ലിനെ സമീപിച്ചു പരാതി നൽകി. വിജിലൻസ് നൽകിയ പണം വില്ലേജ് ഓഫീസർക്ക് ശിഹാബുദ്ധീൻ കൈമാറുന്നതിനിടെ ഓഫീസിനു പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം ഹരിദേവിനെ കൈയ്യോടെ, പണം ഉൾപ്പടെ പൊക്കി.
കഴിഞ്ഞ ആറ് വർഷങ്ങളായി കോട്ടോപ്പാടം നമ്പർ ഒന്ന് വില്ലേജ് ഓഫീസർ ആയി ജോലി നോക്കി വരുന്ന ഹരിദേവ് പ്രതിമാസം അൻപതിനായിരത്തിലേറെ ശമ്പളം വാങ്ങുന്നുണ്ട്. ഇയാളുടെ അധ്യാപികയായ ഭാര്യക്ക് അൻപതിനായിരത്തിലേറെ ശമ്പളവും ഉള്ളപ്പോഴാണ്ദരിദ്രനുവേണ്ടി ഭൂമിവാങ്ങാനുള്ള സി എം പി ആർ എഫ് ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള പദ്ധതിക്ക് രണ്ടു ലക്ഷം കൈക്കൂലി ചോദിച്ചു പണം വാങ്ങി ജോലി പോലും നഷ്ട്ടമായിരിയ്ക്കുന്നത്.