keralaKerala NewsLatest NewsLocal News

വേങ്ങരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

വേങ്ങരയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. അപകടം നടന്ന സ്ഥലത്തിന് സമീപം മറ്റു പല വൈദ്യുതി പോസ്റ്റുകളും അപകടാവസ്ഥയിലാണെന്നും, നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

സുഹൃത്തുക്കളോടൊപ്പം തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മുഹമ്മദ് വദൂദ് (18) എന്ന വിദ്യാർത്ഥി മരിച്ചത്. അപകടത്തിന് മൂന്നു ദിവസം മുൻപ് ഉണ്ടായ ശക്തമായ കാറ്റിൽ പ്രദേശത്തെ വൈദ്യുതി ലൈനുകൾ തകർന്നതായും, കെഎസ്ഇബി ഉദ്യോഗസ്ഥർ താത്കാലിക പരിഹാരമാത്രം ചെയ്തുവെന്നും നാട്ടുകാർ പറയുന്നു.

അപകടം നടന്ന സ്ഥലത്ത് വൈദ്യുതി ലൈൻ ചെടികളും വള്ളിപ്പടർപ്പുകളും ഇടയിൽ കൂടിയാണ് കടന്നുപോകുന്നത്. നിരവധി പോസ്റ്റുകൾ നിലംപൊത്താവുന്ന അവസ്ഥയിലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം തോടിന്റെ താഴ്വരയിൽ നിന്ന് കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് വദൂദിന് ഷോക്കേറ്റത്. കനത്ത മഴയെ തുടർന്ന് പൊട്ടി വീണ വൈദ്യുതി കമ്പിയാണ് അപകടകാരണം. സമീപത്തെ പറമ്പിലൂടെ പുഴയുടെ ഭാഗത്തേക്ക് കമ്പി വീണ് കിടക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ വദൂദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tag: Student dies of shock in Vengara; Locals’ protest against KSEB intensifies

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button