ഷാർജയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അതുല്യയയുടെ മരണം; ആത്മഹത്യയെന്ന് ഷാർജ പൊലീസ്

അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് ഫലം പുറത്ത്. ഷാർജ പൊലീസ് തന്നെയാണ് ഈ കരയാം വ്യക്തമാക്കിയത്.കഴിഞ്ഞ ആഴ്ചയാണ് കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ശേഖറി(30)നെ ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്..മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മത്തനായി പലതും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്.അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു.ഇതിനെ തുടർന്നാണ് മൃതദേഹം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയത്. ഇതിനെ തുടർന് ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഫൊറൻസിക് പരിശോധനാ ഫലം അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു.ഷാർജ ഫൊറൻസിക് മോർച്ചറിയിലുള്ള അതുല്യയുടെ മൃതദേഹം നടപടികൾക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നു .മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് താൻ അതുല്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയിരുന്നു.