keralaKerala NewsLatest NewsLocal News
		
	
	
ഇടുക്കിയിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു

ഇടുക്കി പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടിൽ സ്വദേശിയായ പുരുഷോത്തമൻ (64) ആണ് മരിച്ചത്. പെരുവന്താനത്തെ മതമ്പയിൽ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
പാട്ടത്തിനെടുത്ത റബ്ബർ തോട്ടത്തിൽ മകനോടൊപ്പം ടാപ്പിംഗിനായി എത്തിയപ്പോഴാണ് കാട്ടാനക്കൂട്ടം ഇവരെ ആക്രമിച്ചത്. മകൻ ഓടി രക്ഷപ്പെടാനായെങ്കിലും പുരുഷോത്തമൻ രക്ഷപ്പെടാനായില്ല. വയറിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Tag: Wild elephant attack in Idukki; Elderly man dies
 
				


