keralaKerala NewsLatest News

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി; പ്രതിഷേധവുമായി തൃശൂർ അതിരൂപത

ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇനി പ്രതികൾ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കും. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് അതിരൂപത. തൃശൂർ കോർപ്പറേഷൻ ഓഫീസിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾ അനുവദിക്കാൻ കഴിയില്ലെന്നാണ് പുരോഹിത സമൂഹം പറയുന്നത്.

കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരി എന്നിവർ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ്. ശനിയാഴ്ചയാണ് ഇവരെ ഛത്തീസ്ഗഡിലെ ദുര്‍ഗിൽ അറസ്റ്റ് ചെയ്തത്. കേസിൽ സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും വന്ദന രണ്ടാം പ്രതിയുമാണ്.

നാരായൺപുര്‍ ജില്ലയിലെ 19 മുതൽ 22 വയസ്സ് വരെയുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. റെയിൽവേ സ്റ്റേഷനിൽ ബജ്റംഗ് ദൾ പ്രവർത്തകർ ഇവരെ തടഞ്ഞ് നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തിയെന്നാരോപിച്ചു.

എന്നാൽ, ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നുവെന്നും, രക്ഷിതാക്കളുടെ അനുമതി പത്രങ്ങളും തിരിച്ചറിയൽ കാർഡുകളും കൈവശമുണ്ടെന്നും പെൺകുട്ടികൾ പൊലീസിനോട് വ്യക്തമാക്കി. തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും അവർ വ്യക്തമാക്കി. ഇതൊന്നും പരിഗണിക്കാതെ ബജ്റംഗ് ദളിന്റെയും പൊലീസിന്റെയും ഇടപെടലിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് എന്നതാണ് ആരോപണം.

Tag: Magistrate’s court rejects bail plea of arrested nuns; Thrissur Archdiocese protests

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button