ടി വി ഇനി കമ്പ്യൂട്ടർപോലെ ഉപയോഗിക്കാം

സാങ്കേതികവിദ്യയില്‍ വിപ്‌ളവകരമായ മാറ്റം വരുത്തുന്ന ക്‌ളൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്‌ളാറ്റ്‌ഫോമായ ജിയോ പി.സി റിലയന്‍സ് ജിയോ വിപണിയില്‍ അവതരിപ്പിച്ചു. പെഴ്സനൽ കംപ്യൂട്ടർ രംഗത്ത് വിപ്ലവകരമായ മാറ്റവുമാ യി റിലയൻസ് ജിയോയുടെ പഴ്സനൽ കംപ്യൂട്ടർ-ജിയോപി സി അവതരിപ്പിച്ചു. ക്ലൗഡ് അധിഷ്ഠിത വെർച്വൽ പ്ലാറ്റ്ഫോമിലാണ് ഇത് പ്രവർത്തിക്കുക. ഇന്ത്യയുടെ ഡിജിറ്റൽ യാത്രയിലെ പു തിയ വിപ്ലവമെന്നാണ് ജിയോ ഇതിനെ വിശേഷിപ്പിക്കുന്നത്. 50,000 രൂപ വിലയുള്ള പഴ്സനൽ കംപ്യൂട്ടറിന്റെ ഫീച്ചറുകളെല്ലാം ജിയോപിസിയിലുണ്ടാകും. പ്രതിമാസം 400 രൂപ നിരക്കിൽ പാക്കേജ് ആരംഭിക്കും. നിങ്ങളുടെ പക്കലുള്ള കംപ്യൂട്ടർ, ടിവിസ്ക്രീനിനെ വിലകൂടിയ ഹാർഡ്‌വെയറുകളൊന്നുമില്ലാതെ പൂർണ കംപ്യൂട്ടറാക്കി മാറ്റാൻ ജിയോപിസിക്ക് കഴിയും. സിപിയുവും മറ്റും വേണ്ടെന്നു ചുരുക്കം. ജിയോ സെറ്റ് ടോപ് ബോക്സ്, കീബോർഡ്, മൗസ്,സ്ക്രീൻ എന്നിവ ഉപയോഗിച്ച് എവിടെ നിന്നും പഴ്സനൽ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാം.
മെയ്ന്റനൻ സ്ഫ്രീ എന്നതാണ് ജിയോ നൽകുന്ന വാഗ്ദാനം. ലോകോത്തര ഡിസൈൻ എഡിറ്റിങ് ടൂളായ അഡോബി എക്സ‌്പ്രസ് ഇതുപയോഗിക്കുന്നവർക്ക് സൗജന്യമായി ആയി ലഭ്യമാകും. 512 ജിബി ക്ലൗഡ് സ്റ്റോറേജ് സബ്സ്ക്രിപ്ഷനിലൂടെ ലഭ്യമാകും.
നിലവിലെ ജിയോഫൈബർ, ജിയോ എയർഫൈബർ ഉപഭോ ക്താക്കൾക്ക് ജിയോപിസി ലഭ്യമാകും. ഒരു മാസത്തെ സൗജന ട്രയലുമുണ്ട്.