
ഇന്ത്യയും യുകെയു മായുള്ള സ്വതന്ത്ര വ്യാപാരക്ക രാർ (എഫ്ടിഎ) നിലവിൽ വന്ന തോടെ ബ്രിട്ടിഷ് നിർമിത ആഡംള്ള ബര കാറുകളുടെ ഇറക്കുമതി വൻതോതിൽ വർധിച്ചേക്കും. കരാർ പ്രകാരം ബ്രിട്ടനിൽ നിർമിച്ച പ്രീമിയം കാറുകൾക്ക് ഇന്ത്യയിൽ ബാധകമായ ഇറക്കുമതി ച്ചുങ്കം ഗണ്യമായി കുറയും. എന്നാൽ തിരഞ്ഞെടുത്ത മോഡ ലുകളിൽപെട്ട, പരിമിത എണ്ണം ആഡംബര കാറുകൾക്കു മാത്ര മാവും ഇറക്കുമതിച്ചുങ്കത്തിലെ ഇളവെന്നാണു സൂചന. ഇപ്പോൾ യുകെയിൽ നിർമിച്ച വാഹനങ്ങൾക്ക് വിലയുടെ 100% വരെയാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം. എഫ്ടിഎയി ലെ കോട്ട സമ്പ്രദായ പ്രകാരം ഈ തീരുവ വെറും 10% മാത്രം. സിബിയു വ്യവസ്ഥയിൽ പൂർണമായി വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹന ങ്ങൾക്കാവും എഫ്ടിഎയുടെ
ആനുകൂല്യം ലഭിക്കുക. വാഹന ഇറക്കുമതിക്കുള്ള കോട്ട സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഈ പരിധിക്കു മുകളിലുള്ളവ യ്ക്കു സാധാരണ നിരക്കിലു നികുതിയാണു ബാധകമാവുക. ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ ബ്രാൻഡായ ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ) ആവും പുതിയ വ്യാപാര കരാ റിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നാണു വിലയിരു ത്തൽ.
ളുടെയും വില കുറയാൻ കരാർ റേഞ്ച് റോവർ എസ്യുവി ശ്രേണിയുടെയും ജാഗ്വർ നിര യിൽ പ്രതീക്ഷിക്കുന്ന വൈദ്യുത വാഹന മോഡലുക ഇടയാക്കുമെന്നാണു പ്രതീക്ഷ; നിലവിൽ ഇന്ത്യയിൽ കൂടുതൽ വിൽപനയുള്ള മോഡലുക ളായ റേഞ്ച് റോവർ സ്പോർട്, വേലാർ, ഇവോക് തുടങ്ങിയവ ജെഎൽആർ പ്രാദേശികമായി അസംബിൾ ചെയ്യുകയാണ്. അതുകൊണ്ടുതന്നെ, ജെഎൽ ആർ ശ്രേണിയിൽപെടുന്ന, യൂ കെയിൽ നിർമിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലുകൾക്കു മാത്രമാവും കരാറിന്റെ ആനുകൂല്യം ലഭിക്കുക. ജെഎൽആറിനു പുറമേ, ബിഎംഡബ്ല്യു ഗ്രൂ പ്പിൽപെട്ട മിനി കൂപ്പറിനും കരാർ ഗുണം ചെയ്തേക്കും. കമ്പനിയുടെ ക്ലബ് മാൻ, കൺട്രിമാൻ കാറുകൾക്കും വില കുറയും പ്രീമിയം നിർമാതാക്കളായ ബെന്റ്ലി, റോൾസ് റോയ്സ്, ആസ്റ്റൻ മാർട്ടിൻ എന്നിവർക്കും എഫ്ടിഎ ഗുണകമരമാവും.എന്നാൽ ഈ കമ്പനികളുടെ കാറുകളുടെ നിർമാണം നടക്കുന്നത് പൂർണമായും ബ്രിട്ടനിൽ അല്ലെന്നതിനാൽ എത്രത്തോളം ഇളവുകൾ ലഭിക്കുമെന്നതിൽ അവ്യക്തതയുണ്ട്. കരാർ നിഷ്കർഷിക്കുന്ന കോട്ട സമ്പ്രദായമാണ് ബ്രിട്ടിഷ് നിർമാതാക്കളെ കാത്തിരിക്കുന്ന വെല്ലുവിളി നിർദിഷ്ടപരിധി പിന്നിട്ടാൽ തുടർന്നുള്ള ജറക്കുമതിക്കു സാധാരണ തിരുവ ബാധകമാവുമെന്നാണു കരാർ വ്യവസ്ഥ.