keralaKerala NewsLatest News
അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ ദുരന്തം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

അരീക്കോട്: മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടമാണ് മരണത്തിന് കാരണമായത്.
മരണപ്പെട്ടവർ ബിഹാർ സ്വദേശികളായ വികാസ് കുമാർ (29), സമദ് അലി (20), അസം സ്വദേശിയായ ഹിതേഷ് ശരണ്യ (46) എന്നിവരാണ്.
അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളെ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tag: Disaster at Areekode waste treatment unit; Three guest workers die