keralaKerala NewsLatest News

ആയൂരിൽ 21കാരി ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ചു

കൊല്ലം ജില്ലയിലെ ആയൂരിൽ 21കാരിയായ യുവതിയെ ആണ്‍സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാരാളികോണം കൊമൺപ്ലോട്ടിലെ അഞ്ജനയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഏഴ് മാസം മുമ്പ് സ്വകാര്യ ബസ് കണ്ടക്ടറായ നിഹാസ് എന്ന യുവാവിനൊപ്പം അഞ്ജന താമസിക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുമ്പ് ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. അന്ന്, യുവാവിനൊപ്പം പോകാൻ താൻ തയ്യാറാണെന്ന് പെൺകുട്ടി കോടതിയിൽ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.

ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Tag: 21-year-old woman hangs herself to death at boyfriend’s house in Ayur

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button