റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; യുവ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസിൽ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതാണെന്നാണ് പരാതിയുടെ ഉള്ളടക്കം. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ പീഡനം നടന്നുവെന്നാണ് യുവതി പൊലീസിനോട് മൊഴി നൽകിയത്. കേസെടുത്തത് ഇന്നലെ രാത്രിയിലാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി പരിചയം ആരംഭിച്ചതെന്നും തുടർന്ന് കോഴിക്കോട്ടെ ഫ്ലാറ്റിൽ ആദ്യമായി ബലാത്സംഗം നടന്നുവെന്നും ഡോക്ടർ മൊഴി നൽകി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പിന്നീട് പല സ്ഥലങ്ങളിലും പീഡനം തുടരുകയായിരുന്നുവെന്നും അവർ പറഞ്ഞു. 2023-ൽ വേടൻ ബന്ധം വിച്ഛേദിച്ചുവെന്നും ‘ടോക്‌സിക്’, ‘സ്വാർത്ഥ’ എന്നീ പേരുകൾ വിളിച്ച് തന്നെ ഒഴിവാക്കിയതായും യുവതി ആരോപിച്ചു.
വേടനെതിരെ നേരത്തെയും #MeToo ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
Tag: Rape case against rapper Vedan; Action taken based on complaint filed by young doctor