മലേഗാവ് സ്ഫോടനക്കേസ്; എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി

മലേഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളും കുറ്റവിമുക്തരായി. പ്രഗ്യാ സിംഗ് ഠാക്കൂർ ഉൾപ്പെടെ ഏഴ് പ്രതികളെയാണ് എൻഐഎ കോടതി വെറുതെവിട്ടത്. സംഭവം നടന്നിട്ട് 17 വർഷങ്ങൾക്കുശേഷമാണ് വിധി പുറപ്പെടുവിച്ചത്. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തിയതിനാലാണ് കോടതി കുറ്റവിമുക്തരാക്കിയത്. യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വിചാരണ കോടതി വ്യക്തമാക്കി.
യുഎപിഎ പ്രകാരം കേസിൽ പ്രതികളായിരുന്നവർ ലെഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേഷ് ഉപാധ്യായ, അജയ് റാഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുര്‍വേദി, സമീർ കുൽക്കർണി എന്നിവരാണ്.
2008 സെപ്റ്റംബർ 29-നാണ് മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മലേഗാവിലെ പള്ളിക്ക് സമീപം സ്ഫോടനം നടന്നത്. മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആറു പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാൻ മാസത്തിന്റെ അവസാന ദിനമായിരുന്നു ആക്രമണം നടന്നത്.
Tag: Malegaon blast case; All accused acquitted