Businessinternational newsWorld

ഇന്ത്യയിൽ നിന്ന് കോടീശ്വരന്മാരുടെ കുടിയേറ്റം ശക്തമാകുന്നു ; 2.18 ലക്ഷം കോടി രൂപയുടെ സമ്പത്ത് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കൊണ്ടുപോകും

ഇന്ത്യയിൽ നിന്നുള്ള കോടീശ്വരന്മാരുടെ വിദേശത്തേക്ക് ഒഴുക്ക് തുടർന്നുകൊണ്ടിരിക്കുന്നു. സാമ്പത്തിക വളർച്ചയും കോടീശ്വരന്മാരുടെ എണ്ണത്തിൽ വർധനവുമുണ്ടായിട്ടും, സമ്പന്നരായ ഇന്ത്യക്കാർ രാജ്യത്തിന് പുറത്തേക്ക് കുടിയേറുന്ന പ്രവണതയിൽ മാറ്റമില്ല.

റിപ്പോർട്ടുകൾ പ്രകാരം, കർശനമായ ആഭ്യന്തര നികുതി നിയമങ്ങൾ, സാമ്പത്തികത്തിലെ മാറ്റങ്ങൾ, വിദേശ റെസിഡൻസി പദ്ധതികൾ തുടങ്ങിയവയാണ് സമ്പന്നരെ ഇന്ത്യ വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ.

‘ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2025’ പ്രകാരം, 2025-ൽ 3,500 ഇന്ത്യൻ കോടീശ്വരന്മാർ രാജ്യം വിടും. ഇവർ ഏകദേശം ₹2.18 ലക്ഷം കോടി രൂപയുടെ സമ്പത്ത് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കൊണ്ടുപോകും.
2023-ൽ 5,100 പേരും 2024-ൽ 4,300 പേരും രാജ്യം വിട്ടിരുന്നു.

യുഎഇ – 2025-ൽ 9,800 കോടീശ്വരന്മാർ എത്തുമെന്ന പ്രവചനം. യുഎസ് – 7,500 പേർ. സൗദി അറേബ്യ – 2,400 പേ എന്നിങ്ങനെയാണഅ കുടിയേറ്റത്തിന്റെ തോത്.

വരുമാന നികുതി ഇല്ലായ്മ, നിക്ഷേപ സൗഹൃദ നിയമങ്ങൾ, ഉയർന്ന ജീവിത നിലവാരം, ദീർഘകാല വിസ എന്നിവ യുഎഇയെ സമ്പന്നരുടെ പ്രധാന കേന്ദ്രമാക്കുന്നു. സൗദി അറേബ്യ നിയോം പോലുള്ള വൻ പദ്ധതികളും ആധുനിക സൗകര്യങ്ങളും വഴി കോടീശ്വരരെ ആകർഷിക്കുന്നു.

പോർച്ചുഗലിന്റെ ഗോൾഡൻ വിസ പദ്ധതി ഇന്ത്യൻ കോടീശ്വരന്മാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിസ ലഭിക്കുന്നവർക്ക് ഷെൻഗൻ രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനും, അഞ്ച് വർഷത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാനും കഴിയും. അമേരിക്കയിൽ “ട്രംപ് ഗോൾഡ് കാർഡ്” ആശയം നിയമപരമായ അംഗീകാരമില്ലെങ്കിലും വലിയ ശ്രദ്ധ നേടുകയും, 70,000-ത്തിലധികം പേർ ഇതിനായി സൈൻ അപ്പ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

2014 മുതൽ 2024 വരെ ഇന്ത്യയിലെ ഉയർന്ന വരുമാനക്കാർ 72% വർധിച്ചു. സ്റ്റാർട്ടപ്പുകൾ, ഓഹരി വിപണി നേട്ടങ്ങൾ, കുടുംബ സ്വത്തുക്കൾ എന്നിവ വളർച്ചയ്ക്ക് കാരണമായി. അതേസമയം, കർശന നിയമങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, മികച്ച ജീവിത നിലവാരത്തിനുള്ള ആഗ്രഹം കുടിയേറ്റത്തിന് ആക്കം കൂട്ടുന്നു.

കൊട്ടക് പ്രൈവറ്റും ഇ.വൈ.യും നടത്തിയ സർവേ പ്രകാരം, 22% സമ്പന്നർ രാജ്യത്തിന് പുറത്തേക്ക് താമസം മാറ്റാൻ ആഗ്രഹിക്കുന്നു. വിസ സൗകര്യങ്ങളും വിദേശ രാജ്യങ്ങളുടെ ആകർഷക താമസ-പൗരത്വ പദ്ധതികളും ഇതിന് പ്രേരണ നൽകുന്നു.

ലോകരാജ്യങ്ങൾ സമ്പന്നരെ പിടിച്ചു നിര്‍ത്താൻ കൂടുതൽ ആകർഷകമായ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള കോടീശ്വരന്മാരുടെ കുടിയേറ്റം തുടരുമെന്നത് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tag: Emigration of millionaires from India is increasing; wealth worth Rs 2.18 lakh crore will be taken abroad from India

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button