കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം; പെൺസുഹൃത്ത് കസ്റ്റഡിയിൽ

കോതമംഗലത്ത് യുവാവ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ പെൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി തനിക്ക് വിഷം നൽകി എന്നാണ് മരിക്കുന്നതിന് മുമ്പ് അൻസിൽ (38) സുഹൃത്തിനോട് പറഞ്ഞത്. സുഹൃത്ത് വിവരം പൊലീസിനെ അറിയിച്ചതോടെ യുവതിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അൻസിൽ മരിച്ചത്. അൻസിൽ വിഷം കഴിച്ചത് പെൺസുഹൃത്തിന്റെ വീട്ടിൽവച്ചാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇരുവരും പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ ഇടപെടലിൽ ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അൻസിലിനെ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാഹിതനായ അൻസിൽ ഏറെക്കാലമായി പെൺസുഹൃത്തുമായി ബന്ധത്തിലായിരുന്നു. ഇതിന് ഇടയിൽ യുവതിക്ക് അൻസിലിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായതായി വിവരം. കരുതിക്കൂട്ടി വിളിച്ചുവരുത്തി വിഷം കലർത്തി നൽകിയതാണെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
Tag: Youth dies after consuming poison in Kothamangalam; Girlfriend in custody