ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം
ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം. മേഖലയില്‍ മറ്റ് ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഓപ്പറേഷന്‍ അഖല്‍ എന്ന പേരിലാണ് ദൗത്യം.നിരോധിത സംഘടനയായ ലഷ്‌കര്‍- ഇ തോയ്ബയുടെ വിഭാഗമായ ദി റെസിഡന്റ്‌സ് ഫ്രണ്ടുമായി ബന്ധമുള്ളവരാണ് ഭീകരര്‍. പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ളവരാണ് ഭീകരരെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ത്യന്‍ ആര്‍മി, സിആര്‍പിഎഫ്, ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. മേഖലയിലെ തീവ്രവാദ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യന്വേഷണ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്.ശ്രീനഗറിനടുത്തുള്ള ദച്ചിഗാം ദേശീയ ഉദ്യോനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കരുതുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സുരക്ഷാ സേന പ്രദേശം വളഞ്ഞ് മറ്റ് രണ്ട് ഭീകരരെയും പിടികൂടാനുള്ള ഓപ്പറേഷന്‍ ശക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് മൂന്ന് ഭീകരരെ വധിച്ചത്.