വേടനെതിരായ ബലാത്സംഗക്കേസ്:വീട്ടിൽ പരിശോധന;മൊബൈൽ ഫോൺ കസ്റ്റടിയിലെടുത്ത് പോലീസ്

കൊച്ചി :റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍, വേടന്റെ തൃശ്ശൂരിലെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. വേടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് തൃക്കാക്കര പൊലീസ് പരിശോധന നടത്തിയത്. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റിയിരുന്നു.യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഐപിസി 376(2)(n) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരേ സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തതിന് ഈ വകുപ്പ് ചുമത്താറാണ് പതിവ്. 2021 ആഗസ്റ്റിൽ നിന്ന് 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിലായി പീഡനം തുടർന്നുവെന്നാണ് പരാതി.വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിലൂടെയായിരുന്നു വേടൻ തുടർച്ചയായി പീഡിപ്പിച്ചത് എന്നും, പിന്നീട് അത്തരത്തിൽ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയെന്നും യുവതി പൊലീസിനോട് മൊഴി നൽകി. മനസികമായി തളർന്ന അവസ്ഥയിൽ ബന്ധം തുടരേണ്ടിവന്നതായും, ശേഷം വേടൻ പൂർണമായി പിൻമാറിയതോടെ താനൊരു വലിയ മാനസിക സങ്കടത്തിലായെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നിലപാട് ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്ന ഭയമാണ് ഇതുവരെ പരാതി നൽകാതിരുന്നതിന്റെ പിന്നിലുണ്ടായ കാരണമെന്നും പരാതിക്കാരി വ്യക്തമാക്കി.
#Rape case against the vedan: House inspection; police seize the mobile phone.