keralaKerala NewsLatest News
റാപ്പർ വേടനെതിരായ ബലാത്സംഗ കേസ്; ജാമ്യാപേക്ഷ 18 ന് പരിഗണിക്കും

റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. തൃശൂരിലെ വേടന്റെ വീട് തൃക്കാക്കര പൊലീസ് പരിശോധന നടത്തി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. ഇന്നലെയായിരുന്നു പരിശോധന.
യുവ ഡോക്ടറുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ ആരോപണം. കേസ് ഇന്നലെ രാത്രി രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
വേടന്റെ മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണന ഹൈക്കോടതി ഈ മാസം 18-ലേക്ക് മാറ്റിയിട്ടുണ്ട്.
Tag: Rape case against rapper Vedan; Mobile phone seized