നിർബന്ധിത മതപരിവർത്തനം; മലയാളി പാസ്റ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ മലയാളി പാസ്റ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോർജിനെതിരെ രാജസ്ഥാൻ പൊലീസ് ജൂലൈ 15-നാണ് കേസ് എടുത്തത്. മതസ്പർദ്ധ വളർത്തൽ, മതവിശ്വാസത്തെ അപമാനിക്കൽ, വിദ്വേഷ പ്രചരണം തുടങ്ങിയ ജാമ്യമില്ല വകുപ്പുകളാണ് അദ്ദേഹത്തിന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്.
21 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പാസ്റ്ററായി സേവനം ചെയ്യുന്ന തോമസ് ജോർജ്, സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. പ്രാർത്ഥനയ്ക്കിടെ പള്ളി പൊളിക്കാൻ ബജ്രംഗ് ദൾ, ആർഎസ്‌എസ്, ബിജെപി, ഹനുമാൻസേന പ്രവർത്തകർ എത്തിയെന്നും, പൊലീസ് ഇടപെട്ടാണ് സാഹചര്യം ശാന്തമായതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ആറാം തീയതി ഏകദേശം അഞ്ഞൂറോളം പ്രവർത്തകർ ജെസിബിയുമായി പള്ളി പൊളിക്കാൻ വീണ്ടും എത്തിയതായി തോമസ് ജോർജ് ആരോപിച്ചു.
Tag: Forced religious conversion; Case registered against Malayali pastor