BusinessBusinessNationalNews

സെെബർ തട്ടിപ്പ്; ഇന്ത്യക്കാരിൽ നിന്ന് തട്ടിയെടുത്തത് 22,842 കോടി രൂപയിലധികം

2024-ൽ സൈബർ കുറ്റവാളികളും തട്ടിപ്പുകാർക്കും ഇന്ത്യക്കാരിൽ നിന്ന് തട്ടിയെടുത്തത് 22,842 കോടി രൂപയിലധികമാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹി ആസ്ഥാനമായ ഡാറ്റാ ലീഡ്സ് എന്ന മീഡിയ-ടെക് കമ്പനിയാണ് ഈ വിവരം പുറത്തുവിട്ടത്. ഫെഡറൽ ഏജൻസിയായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) നൽകിയ പ്രവചനപ്രകാരം, ഈ വർഷം ഇന്ത്യക്കാർക്ക് 1.2 ലക്ഷം കോടിയുടെ നഷ്ടം സംഭവിക്കാനാണ് സാധ്യത.

2023-ൽ ഡിജിറ്റൽ തട്ടിപ്പിലൂടെ 7,465 കോടി രൂപ നഷ്ടപ്പെട്ടപ്പോൾ, 2022-ൽ ഇത് 2,306 കോടി മാത്രമായിരുന്നു. 2024-ൽ ഉണ്ടായ നഷ്ടം മുൻവർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികമാണെന്ന് ‘Contours of Cyber Crime: Persistent and Emerging Risks of Online Financial Frauds and Deepfakes in India’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.

2024-ൽ ലഭിച്ച സൈബർ പരാതികളുടെ എണ്ണം 20 ലക്ഷത്തോട് അടുത്തു, 2019-ലെ അപേക്ഷിച്ച് ഇത് പത്തിരട്ടിയിലധികമാണ്. പരാതികളുടെ വർധനയും നഷ്ടങ്ങളുടെ തോതും പരിശോധിച്ചപ്പോൾ, ഇന്ത്യയിലെ ഡിജിറ്റൽ തട്ടിപ്പുകാർ കൂടുതൽ സങ്കീർണ്ണമായ രീതികളിലാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ച സാഹചര്യത്തിൽ തട്ടിപ്പുകാർയുടെ എണ്ണവും ഉയരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഡിജിറ്റൽ പേയ്‌മെന്റ് വ്യാപകമായതോടെ തട്ടിപ്പുകളും വ്യാപകമായി. സ്മാർട്ട്‌ഫോൺ ആപ്പുകൾ പോലുള്ള പേടിഎം, ഫോൺപേ, വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയാണ് കൂടുതലായും തട്ടിപ്പിനായി ഉപയോഗിക്കുന്നത്.

2025 ജൂണിൽ മാത്രം 190 ലക്ഷം UPI ഇടപാടുകൾ (24.03 ലക്ഷം കോടി രൂപയുടെ മൂല്യം) നടന്നു. 2013-ലെ 162 കോടിയിൽ നിന്ന് 2025 ജനുവരിയോടെ ഡിജിറ്റൽ പേയ്‌മെന്റിന്റെ മൂല്യം 18,120.82 കോടിയായി ഉയർന്നു. ലോകത്തെ മൊത്തം ഡിജിറ്റൽ ഇടപാടുകളുടെ പകുതിയും ഇന്ത്യയിലാണ് നടക്കുന്നത്.

Tag: Cyber fraud; More than Rs 22842 crores stolen from Indians

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button