ചേർത്തല തിരോധാനക്കേസുകൾ; പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു
ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. മുമ്പ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് വീണ്ടും അന്വേഷണം നടത്തിയപ്പോൾ, ഇരുപതോളം കത്തിക്കരിഞ്ഞ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ സെബാസ്റ്റ്യനോട് വീടിനകത്ത് ചോദ്യം ചെയ്യലും നടക്കുന്നു.
ജൈനമ്മയുടെ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് സംഘവും, ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടിൽ പരിശോധന നടത്താനിരിക്കുകയാണ്. ചേർത്തലയിൽ കാണാതായ സ്ത്രീകളുടെ മരണത്തിലും സെബാസ്റ്റ്യന്റെ പങ്കുണ്ടോ എന്നതാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളോ നിർണായക തെളിവുകളോ ഇവിടെ നിന്ന് ലഭിക്കാമെന്ന് സംഘം പ്രതീക്ഷിക്കുന്നു. രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് കുളങ്ങളും ചത്തുപ്പ് നിലങ്ങളുമുണ്ട്, ഇവിടങ്ങളിൽ വ്യാപക പരിശോധന നടത്തും. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയും പൊളിച്ച് പരിശോധിക്കാനുള്ള പദ്ധതിയുണ്ട്. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന ഈ പരിശോധന കേസിലെ നിർണായക ഘട്ടമായി കണക്കാക്കപ്പെടുന്നു.
Tag: Cherthala disappearance cases; Evidence collection continues with accused Sebastian