സ്വര്‍ണക്കടത്ത് പ്രതികൾക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്തു കൊടുക്കാൻ ശിവശങ്കര്‍ പറഞ്ഞു, അരുണ്‍ ബാലചന്ദ്രന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്, ശിവശങ്കറിന്റെ ബന്ധം നഗ്‌നമായ സത്യം.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിന്റെ മറവിൽ നടന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾക്ക്
തിരുവനന്തപുരത്ത് ഫ്‌ളാറ്റ് ബുക്ക് ചെയ്തു കൊടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞതു പ്രകാരമെന്ന കീഴുദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രൻ പറഞ്ഞത് ശരിയാണെന്നു സ്ഥാപിക്കുന്ന രേഖകൾ പുറത്ത്. അരുണുമായി ശിവശങ്കര്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.
മേയ് 27-നാണ് അരുണ്‍ ബാലചന്ദ്രന് ശിവശങ്കറിന്റെ സന്ദേശം വാട്‌സ്ആപ്പിൽ വരുന്നത്. ജൂണ്‍ ഒന്നു മുതല്‍ ആറ് ദിവസത്തേയ്ക്കാണ് ഫ്‌ളാറ്റ് വേണ്ടതെന്നും മിതമായ നിരക്കില്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം. സുഹൃത്തിനു വേണ്ടിയാണ് ഫ്‌ളാറ്റ് എന്നാണ് ശിവശങ്കരന്‍ പറഞ്ഞതെന്നും അരുണ്‍ വ്യക്തമാക്കിയിരുന്നു. അരുണ്‍ ബാലചന്ദ്രന്‍ ബുക്ക് ചെയ്ത് നല്‍കിയ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്മാർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ ഫ്ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭര്‍ത്താവും കേസിലെ പ്രതികളും ഒത്തുകൂടി കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഡാലോചന നടത്തിയത്.
