ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് ബന്ധുക്കൾ
ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു. സൈന്യത്തിന്റെ സംരക്ഷണയിലാണ് ഇവർ ഇപ്പോഴുള്ളതെന്ന് രാമചന്ദ്രൻ നായരുടെ മകൻ രോഹിത് അറിയിച്ചു.
മേഘവിസ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയാണ് സംഘം ഇപ്പോഴുള്ളത്. മുംബൈയിൽ നിന്നുള്ള ട്രെയിൻ വഴി ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ എത്തിയാണ് 28 അംഗസംഘം ചാർധാം യാത്ര ആരംഭിച്ചത്. അപകട വാർത്തകൾ പുറത്തുവന്നതോടെ ബന്ധുക്കൾ സംഘം എത്തിച്ചേർന്ന സ്ഥലത്തെക്കുറിച്ച് ആശങ്കയിലാവുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ബന്ധപ്പെടാൻ സാധിച്ചില്ല. പിന്നീട് അവിടുത്തെ എമർജൻസി നമ്പറിൽ ബന്ധപ്പെടുമ്പോഴാണ് സംഘം ഗംഗോത്രിയിൽ സുരക്ഷിതരായിരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാകുമെന്ന് അറിയിക്കപ്പെട്ടത്. പിന്നീട് വീഡിയോ കോളിലൂടെയും ബന്ധപ്പെടാൻ കഴിഞ്ഞതായി രോഹിത് വ്യക്തമാക്കി.
Tag: Relatives say Malayalis stranded in Uttarakhand are safe