”രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സൈന്യത്തിനുമെതിരായ ഉള്ളടക്കം”; എഴുത്തുകാരി അരുന്ധതി റോയിയുടെ ആസാദി ഉള്‍പ്പെടെ 25 പുസ്തകങ്ങള്‍ നിരോധിച്ചു
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ വിവാദ നടപടിയുമായി മുന്നോട്ട്. എഴുത്തുകാരി അരുന്ധതി റോയിയുടെ ആസാദി ഉള്‍പ്പെടെ 25 പുസ്തകങ്ങള്‍ നിരോധിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സൈന്യത്തിനുമെതിരായ ഉള്ളടക്കമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്.
നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ ചരിത്രത്തെ വളച്ചൊടിക്കുകയും, സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും, തീവ്രവാദം മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നു എന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു.
അരുന്ധതി റോയിയുടെ ആസാദി, എ.ജി. നൂറാനിയുടെ ദി കശ്മീര്‍ ഡിസ്പ്യൂട്ട് 1947–2012, സുമിത്ര ബോസിന്റെ കശ്മീര്‍ അറ്റ് ദി ക്രോസ്‌റോഡ്‌സ്, അയിഷ ജലാല്‍, സുഗത ബോസ് എന്നിവരുടെ കശ്മീര്‍: ദി ഫ്യൂച്ചര്‍ ഓഫ് സൗത്ത് ഏഷ്യ, സ്റ്റീഫന്‍ പി. കോഹന്‍ എഴുതിയ കണ്‍ഫ്രണ്ടിംഗ് ടെററിസം, ക്രിസ്റ്റഫര്‍ സ്‌നെഡന്റെ ഇന്‍ഡിപെന്‍ഡന്റ് കശ്മീര്‍ എന്നിവയും നിരോധനത്തിന് വിധേയമായ പുസ്തകങ്ങളിലുള്‍പ്പെടുന്നു.
നിരോധനത്തെ തുടർന്ന് പ്രസിദ്ധീകരണ, പഠന, വിദ്യാഭ്യാസ മേഖലകളിലും ചര്‍ച്ചകള്‍ സജീവമാകുകയാണ്.
Tag: “Content against the integrity of the country and the army”; 25 books, including writer Arundhati Roy’s Azadi, banned