keralaKerala NewsLatest News

വെളിച്ചെണ്ണ വിലവർദ്ധനവ്: നിയന്ത്രണത്തിന് സർക്കാർ നീക്കം

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയർന്നതിനെ തുടർന്ന് അതിന്തിരായ നടപടി സംസ്ഥാന സർക്കാർ തുടങ്ങി. അധിക ലാഭം ഒഴിവാക്കുന്നതിന് സംരംഭകരുമായി ചർച്ച നടത്തിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ചു. ഹോൾസെയിൽ വില മാത്രം ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ സപ്ലൈക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് ₹457 എന്ന നിരക്കിലാണ് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുന്നത്. ഓരോ റേഷൻ കാർഡിനും ഒരു ലിറ്റർ മാത്രം ലഭ്യമായിരിക്കും.

ശബരി വെളിച്ചെണ്ണയും ഈ സംവിധാനം വഴിയായി ഒരേ നിരക്കിൽ ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു. വിപണിയിലെ വില വർദ്ധനവ് നിയന്ത്രിക്കാൻ സർക്കാരിന്റെ ഇടപെടൽ തുടരുമെന്നും ജി.ആർ. അനിൽ വ്യക്തമാക്കി.

Tag: Coconut oil price hike: Government moves to control it

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button