keralaKerala NewsLatest News

കൊല്ലം പോലീസ് സ്‌റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയും ഭാര്യയും തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് നാടകീയമായി രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയും, രക്ഷപ്പെടാൻ സഹായിച്ച ഭാര്യയെയും തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്ന് പോലീസ് പിടികൂടി. കല്ലുംതാഴം സ്വദേശിയായ അജു മന്‍സൂറും ഭാര്യ ബിന്‍ഷയും ബസില്‍ സഞ്ചരിച്ചിരിക്കവേ ഷാഡോ പോലീസ് ടീം ഇരുവരെയും പിടികൂടുകയായിരുന്നു.

ഇതിന് മുമ്പ് ഇരുവര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നീട് ബസ് തടഞ്ഞുനിര്‍ത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് വ്യക്തമാക്കി.

അജു മന്‍സൂറിനെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് തീരുമാനിച്ച സാഹചര്യത്തിലായിരുന്നു കസ്റ്റഡിയിലെടുത്തത്. എന്നാല്‍, കിളികൊല്ലൂര്‍ സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ തന്നെ ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ടു. അതേസമയം, സ്‌റ്റേഷന് പുറത്തു സ്‌കൂട്ടറുമായി നിൽക്കുകയായിരുന്ന ഭാര്യ ബിന്‍ഷയുമായി ചേർന്ന് ഇയാള്‍ ഒളിവിൽപോയി.
പല ലഹരിക്കേസുകളില്‍ ബിന്‍ഷയും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ഇരുവരേയും ദേശീയ തലത്തിൽ തെരഞ്ഞിട്ടാണ് തിരച്ചിലില്‍ ധര്‍മപുരിയില്‍ പിടികൂടിയത്.

Tag: Drug case accused and his wife who escaped from Kollam police station arrested in Tamil Nadu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button