keralaKerala NewsLatest News
പി ടി ഫൈവ് കാട്ടാനയെ ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തിരിച്ചയച്ചു; 20 ദിവസം നിരീക്ഷിക്കും
പാലക്കാട് ജനവാസ മേഖലയില്‍ തമ്പടിച്ച പി ടി ഫൈവ് കാട്ടാനയെ ചികിത്സ നല്‍കി വനത്തിനുള്ളിലേക്ക് തിരിച്ചയച്ചു. പ്രാഥമിക ചികിത്സ നൽകിയാണ് തിരിച്ചയച്ചതെന്ന് ഡോക്ടര്‍ അരുണ്‍ സക്കറിയ അറിയിച്ചു. പി ടി ഫൈവ് കാട്ടാനയ്ക്ക് ഒരു കണ്ണിന് പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. റേഡിയോ കോളര്‍ ഘടിപ്പിച്ചാണ് കാട്ടിലേക്ക് മടക്കി അയച്ചത്. 20 ദിവസം ആനയെ നിരീക്ഷിക്കും.
ഇന്ന് രാവിലെ എട്ട് മണിയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്. 12 മണിയോടെ ആനയെ പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ആനയുടെ രണ്ട് കണ്ണിനും മരുന്ന് വച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടു. ആഴത്തിലുള്ള പരുക്കുകളോ മറ്റ് മുറിവുകളോ ആനയുടെ ശരീരത്തില്‍ ഇല്ല എന്നാണ് വിവരം.
Tag; PT Five wild elephant treated and returned to the forest; will be monitored for 20 days