തൃശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു, ആര് പേർക്ക് പരുക്ക്

തൃശൂർ കുന്നംകുളം കാണിപ്പയ്യൂറിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കുഞ്ഞിരാമൻ (89)യും കാറിലെ യാത്രക്കാരിയായ കൂനംമൂച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ആറ് പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന എറണാകുളം കിൻഡർ ആശുപത്രിയിൽ നിന്ന് രോഗിയെ കൊണ്ടുവരുന്ന ആംബുലൻസും, കൂനംമൂച്ചി സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞു. ചികിത്സ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുഞ്ഞിരാമൻ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
എതിർദിശയിൽ വന്ന കാർ, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം തെറ്റി നേരിട്ട് ആംബുലൻസിൽ ഇടിച്ചതാണ് അപകടകാരണം. പുഷ്പയും ഗുരുതരമായി പരുക്കേറ്റ് പിന്നീട് മരിച്ചു. മറ്റു യാത്രക്കാരുടെ പരുക്ക് ജീവൻഭീഷണിയില്ലാത്തതാണ്.
Tag: Ambulance and car accident in Thrissur; Patient in ambulance dies, 6 several injured