വാഹനാപകടത്തിൽ ഭാര്യ മരിച്ചു, ആരും സഹായിക്കാനില്ല,; മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് വീട്ടിലേക്ക് കൊണ്ടുപോയി ഭർത്താവ്
നാഗ്പൂർ– ജബൽപൂർ ഹൈവേയിലുണ്ടായ ദാരുണമായ അപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവിന്, ആരും സഹായിക്കാതിരുന്നതിനെ തുടർന്ന്, മൃതദേഹം സ്വന്തം വീട്ടിലേക്ക് ബൈക്കിൽ കെട്ടിക്കൊണ്ട് പോകേണ്ടിവന്നു.
സംഭവം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മോർഫട്ട് പ്രദേശത്തിന് സമീപത്താണ് നടന്നത്. ലോനാരയിൽ നിന്ന് ദിയോലാപർ വഴി കരൺപൂരിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന അമിത് യാദവും ഭാര്യ ഗ്യാർസി അമിത് യാദവും സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഭാര്യ സ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടത്തിനു പിന്നാലെ ഭർത്താവ് പലവട്ടം സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. നിരാശനായ അമിത്, ഭാര്യയുടെ മൃതദേഹം ഇരുചക്രവാഹനത്തിൽ കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ നിർബന്ധിതനായി.
Tag; Wife dies in car accident, no one can help; Husband ties body to bike and takes it home