keralaKerala NewsLatest News

വോട്ട് ക്രമക്കേടിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

വോട്ട് ക്രമക്കേടിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം അരങ്ങേറി. പോലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് എംപിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്, ഇന്ത്യാ സഖ്യത്തിലെ എല്ലാ കക്ഷികളുടെയും എംപിമാരും പങ്കെടുത്തു.

വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നല്‍കിയ പ്രതിപക്ഷത്തിന്റെ നോട്ടീസ് നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് എംപിമാര്‍ പ്രതിഷേധവുമായി സഭ ബഹിഷ്‌കരിച്ചു. കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിഷയം വ്യാപക ചര്‍ച്ചയായിട്ടും കമ്മീഷന്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല.
ഡിജിറ്റല്‍ വോട്ടര്‍ പട്ടിക കൈമാറാതെയും, വീഡിയോ തെളിവുകള്‍ (സിസിടിവി ദൃശ്യങ്ങള്‍) 45 ദിവസത്തിനകം നശിപ്പിക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയും ബിജെപിക്ക് കമ്മീഷന്‍ അനുകൂലമായി പ്രവര്‍ത്തിക്കുന്നുവെന്ന രാഹുലിന്റെ ആരോപണങ്ങള്‍ക്കും മറുപടി ലഭിച്ചിരുന്നില്ല.

ഈ സാഹചര്യത്തില്‍ ജനപിന്തുണയോടെ ക്യാംപെയ്‌ന്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും തീരുമാനിച്ചു. വിഷയത്തെ രാഷ്ട്രീയമായി ഉയര്‍ത്തിക്കാട്ടുന്നതിന്റെയും പ്രചാരണം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പ്രതിപക്ഷ എംപിമാരുടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള ഈ പ്രതിഷേധ മാര്‍ച്ച്.

Tag: Clashes erupt during opposition march to Election Commission office against vote rigging

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button