keralaKerala NewsLatest NewsUncategorized

കോതമംഗലത്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ശാരീരിക ഉപദ്രവവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെയുള്ള വകുപ്പുകൾ, സുഹൃത്ത് റമീസിനെതിരെ കേസ്

കോതമംഗലത്ത് 23 വയസുകാരി സോനയുടെ ആത്മഹത്യയ്‌ക്ക് ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യ പ്രേരണയും ശാരീരിക ഉപദ്രവവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സോനയുടെ ആത്മഹത്യ കുറിപ്പിൽ, മതം മാറാൻ ആവശ്യപ്പെട്ട് റമീസ് തനിക്കെതിരെ അതിക്രമം നടത്തിയെന്നും കെട്ടിയിട്ട് മർദിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റിൽ നിന്നുമുള്ള സന്ദേശങ്ങൾ ആത്മഹത്യാ പ്രേരണക്കും ശാരീരിക പീഡനത്തിനുമുള്ള തെളിവുകളായി പൊലീസ് കണ്ടെത്തി. സോന ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചപ്പോൾ “ചെയ്തോളൂ” എന്നായിരുന്നു റമീസിന്റെ മറുപടിയെന്ന് അന്വേഷണത്തിൽ വെളിവായി. റമീസിന്റെ കുടുംബത്തെയും കേസിൽ പ്രതിചേർക്കാനാണ് തീരുമാനം.

ലഹരി കേസിൽ മുമ്പ് പ്രതിയായിരുന്ന റമീസ്, നെടുമ്പാശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും, വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. കഴിഞ്ഞ മാസം സോന വീടുവിട്ട് റമീസിനൊപ്പം പോയിരുന്നു. പഠനം പൂർത്തിയാക്കി വിവാഹം കഴിക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാൽ റമീസിന്റെ കുടുംബം സോന മതം മാറണമെന്ന് ആവശ്യപ്പെട്ടു. സോന അത് സമ്മതിച്ചെങ്കിലും, വിവാഹത്തിന് ശേഷം വേറെ താമസിക്കണമെന്ന തന്റെ ആവശ്യം റമീസ് നിരസിച്ചു, മാതാപിതാക്കളുടെ കൂടെ തന്നെ കഴിയണമെന്ന് ഉറച്ചുപറഞ്ഞു.

തർക്കങ്ങൾക്കുശേഷം സോന സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് റമീസിനെ സന്ദേശം അയച്ചെങ്കിലും, അവൾ ബ്ലോക്ക് ചെയ്യപ്പെട്ടു. റമീസിന്റെ മാതാവിന്റെ ഫോണിലേക്ക് ആത്മഹത്യ സന്ദേശം അയച്ച ശേഷം സോന ജീവൻൊടുക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പിൽ, മതം മാറാൻ നിർബന്ധിച്ചതിനെയും റമീസിന് മറ്റ് പെൺകുട്ടികളുമായി അടുപ്പമുണ്ടായിരുന്നതിനെക്കുറിച്ചും സോന പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ആത്മഹത്യ കുറിപ്പ് ഇങ്ങനെ

ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല. ഇമ്മോറല്‍ ട്രാഫിക്കിങ്ങിനു പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. പക്ഷേ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്തിതരാമെന്ന വ്യാജേന അവന്‍റെ വീട്ടിലെത്തിച്ചു കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം അവര്‍ നടത്താമെന്നു പറയിച്ചു. റമീസ് ചെയ്ത തെറ്റുകള്‍ അവന്‍റെ വീട്ടില്‍ ഉമ്മയും ഉപ്പയും അറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് എനിക്ക് അവരോട് അകല്‍ച്ച ഉണ്ടാക്കി. സഹദ് എന്ന കൂട്ടുകാരന്‍ എന്‍റെ കൂടെ വരാമെന്നു പറഞ്ഞ റമീസിനെ പിന്തിരിപ്പിച്ചു. വീണ്ടും എന്നെ തിരിച്ച് വീട്ടിലേക്കെത്തിച്ചു. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയ മാത്രം പോര തന്‍റെ വീട്ടില്‍ നിക്കണമെന്നും കര്‍ശനമായി പറഞ്ഞു. ചെയ്ത തെറ്റിനു ഒട്ടും തന്നെ കുറ്റബോധമോ എന്നോട് സ്നേഹമോ റമീസില്‍ ഞാന്‍ കണ്ടില്ല. എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്‍കി. വീട്ടില്‍ ഇനിയും ഒരു ബാധ്യതയായി നില്‍ക്കാന്‍ സാധിക്കുന്നില്ല. അപ്പന്‍റെ മരണം തളര്‍ത്തിയ എന്നെ മുകളില്‍ പരാമര്‍ശിച്ച വ്യക്തികള്‍ ചേര്‍ന്നു ഇന്ന് മരണത്തിലേക്കെത്തിച്ചിരിക്കുന്നു. ഞാന്‍ പോവുന്നു. അമ്മയും ചേട്ടനും എന്നോട് ക്ഷമിക്കണം. ഞാന്‍ അപ്പന്‍റെ അടുത്തേക്ക് പോകുവാ.

Tag: Student’s suicide in Kothamangalam; Case filed against friend Rameez under sections including physical harm and abetment to suicide note

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button