keralaKerala NewsLatest News

ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യന്റെ വീട്ടിലെ മൂടിയ കിണർ തുറന്ന് പരിശോധന നടത്തും

ചേർത്തലയിലെ മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ പ്രതിയായ സെബാസ്റ്റ്യൻ ഇപ്പോഴും കസ്റ്റഡിയിൽ കഴിയുന്നുവെങ്കിലും ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നാണ് വിവരം. കൊല്ലപ്പെട്ടതായി കരുതുന്ന സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ജെയ്‌നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന സൂചന ഇയാളിൽ നിന്നുതന്നെ ലഭിച്ചിട്ടുണ്ടെങ്കിലും, ബിന്ദു പത്മനാഭന്റെയും ഐഷയുടെയും കാണാതായ കേസുകളിൽ ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ രണ്ടു തവണത്തെ പരിശോധനയിൽ, മുമ്പ് രേഖകളിൽ പരാമർശിക്കാത്ത ഒരു കിണർ മൂടിയ നിലയിൽ കണ്ടെത്തി. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഈ ഉപയോഗശൂന്യമായ കിണർ മൂടിയതാണെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചതിനെ തുടർന്ന്, കോട്ടയം ക്രൈംബ്രാഞ്ച് സംഘം സ്ഥലത്ത് പരിശോധന നടത്തി. അടുത്ത ദിവസം കിണർ തുറന്ന് പരിശോധിക്കാനാണ് തീരുമാനം. കൂടാതെ, നഗരത്തിലെ കാടുപിടിച്ചുകിടക്കുന്ന സെബാസ്റ്റ്യന്റെ സഹോദരന്റെ സ്ഥലത്തും പരിശോധന നടത്തും.

നിലവിൽ ഐഷ കേസിൽ, അവളുടെ അടുത്ത ബന്ധം പുലർത്തിയിരുന്ന മൂന്ന് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴി നിർണായകമാകുമെന്നാണ് കരുതുന്നത്. ഇവരിൽ രണ്ടുപേരെ ഇതിനകം ചോദ്യം ചെയ്തു, മൂന്നാമത്തെയാൾ ജില്ലയ്ക്ക് പുറത്തായതിനാൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക മൊഴിയെടുപ്പിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യൽ നടക്കും. ഡിഎൻഎ പരിശോധനയുടെ ഫലം ലഭിച്ചാൽ മാത്രമേ മൂന്ന് കേസുകളുടെയും വ്യക്തമായ തെളിവുകൾ സ്ഥിരീകരിക്കാനാവുകയുള്ളു.

Tag: Cherthala disappearance cases; Sebastian’s covered well at home to be opened for inspection

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button