”ഓഗസ്റ്റ് 14-നെ ‘വിഭജന ഭീകരതാ ദിനം’ ആയി ആചരിക്കണം”; ഗവർണർ രാജേന്ദ്ര അർലേക്കർ
ഓഗസ്റ്റ് 14-നെ ‘വിഭജന ഭീകരതാ ദിനം’ ആയി ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കർ പുറത്തിറക്കിയ സർക്കുലർ വിവാദത്തിലേക്ക്. സർവകലാശാലകൾക്ക് ഔദ്യോഗിക നിർദേശം നൽകി, സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാൻ വൈസ് ചാൻസലർമാർ പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും സർക്കുലറിൽ പറയുന്നു. വിദ്യാർത്ഥികളും വൈസ് ചാൻസലർമാരും ദിനാചരണത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനെതിരെ മന്ത്രി വി. ശിവൻകുട്ടി പ്രതികരണവുമായി രംഗതെത്തി. ദിനാചരണ നിർദേശം നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നും സമാന്തര ഭരണ സംവിധാനമൊരുക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം, കഴിഞ്ഞ വർഷം യുജിസിയും സമാന നിർദേശം നൽകിയിരുന്നു. സർവകലാശാലകളിൽ ‘വിഭജന ഭീകരതാ ദിനം’ ആചരിക്കണമെന്ന് അന്ന് അറിയിച്ചിരുന്നു. ഓഗസ്റ്റ് 14-നെ ‘വിഭജന ഭീകരത സ്മരണ ദിനം’ ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്ത്’ പരിപാടിയിലും പ്രഖ്യാപിച്ചിരുന്നു.
Tag; “August 14 should be observed as ‘Partition Terrorism Day'”; Governor Rajendra Arlekar