international newsWorld
റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്ന എല്ലാ നടപടികൾക്കും ഇന്ത്യ സന്നദ്ധമെന്ന് പ്രധാനമന്ത്രി

റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്ന എല്ലാ നടപടികൾക്കും ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മോദി ഈ ഉറപ്പ് നൽകിയത്.
സംഘർഷം എത്രയും വേഗം സമാധാനപരമായി പരിഹരിക്കാൻ സാധ്യമായ എല്ലാ വഴികളും പിന്തുടരുമെന്ന് മോദി വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ ചർച്ചയ്ക്ക് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പ്രതികരണം. ഓഗസ്റ്റ് 15-ന് അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് മോദിയുടെ ഇടപെടൽ. കൂടാതെ, സെപ്റ്റംബർ അവസാനം മോദി യുഎസ് സന്ദർശിക്കാനിടയുണ്ടെന്നാണ് സൂചന.
Tag: India is ready to take all steps to end the Russia-Ukraine war, says PM