keralaKerala NewsLatest News

മധ്യബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

മധ്യബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുമ്പോൾ, നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത ഏഴ് ദിവസവും സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്നും വകുപ്പ് അറിയിച്ചു.

ഇന്നും 13, 17, 18 തീയതികളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Tag: Cyclone in the central Bay of Bengal; isolated heavy rains likely in the state today and tomorrow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button