keralaKerala NewsLatest News

ആലപ്പുഴയിൽ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ

കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. ആലപ്പുഴയിലാണ് സംഭവം. മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ ജിതിൻ കൃഷ്ണയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12.30-ഓടെ ഇരുചക്രവാഹനത്തിൽ കഞ്ചാവുമായി പോകുന്നതിനിടെയാണ് ഇയാളെ തടഞ്ഞത്.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന 1.286 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറായ ഇയാളെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആലപ്പുഴ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

Tag: KSRTC conductor arrested with ganja in Alappuzha

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button