indiaLatest NewsNationalNewsUncategorized

”പ്രശ്നം പരിഹരിക്കാൻ കൈകൂപ്പി അഭ്യർഥിക്കുന്നു”; ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സി നിയമന വിവാദത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ

ഡിജിറ്റൽ സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലുമുള്ള താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. സ്ഥിരം വി.സി നിയമനത്തിനായുള്ള സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ കോടതി തീരുമാനിച്ചു. കമ്മിറ്റിയിലേക്ക് അഞ്ച് പേരുടെ പേരുകൾ നാളെക്കുള്ളിൽ സർക്കാരും ഗവർണറും യുജിസിയും നൽകണമെന്ന് കോടതി നിർദേശിച്ചു. സേർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനലിൽ നിന്നായിരിക്കും ഗവർണർ തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.

വി.സി നിയമനം വൈകുന്നതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചതിനെ തുടർന്ന്, ഗവർണർ സഹകരിക്കുന്നില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരം സർക്കാരിനാണെന്ന് സർക്കാർ വാദിച്ചു. ചട്ടങ്ങളിലും അങ്ങനെ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, തർക്കം തുടരുന്ന സാഹചര്യത്തിൽ കമ്മിറ്റിയെ തങ്ങൾ നിയമിക്കാമെന്ന നിലപാടും കോടതി അറിയിച്ചു.

നാളെ പേരുകൾ നിർദേശിക്കണം. സേർച്ച് കമ്മിറ്റി നൽകുന്ന പാനലിൽനിന്ന് ഗവർണർ തിരഞ്ഞെടുപ്പ് നടത്തണം. പ്രശ്നം പരിഹരിക്കാൻ കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി.സിമാരുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഗവർണർ ഏകപക്ഷീയമായി നിയമനം നടത്തിയതും അത് ചട്ടവിരുദ്ധമാണെന്നും സർക്കാരിന്റെ വാദമാണ്.

മുമ്പ്, ഹൈക്കോടതി റദ്ദാക്കിയ വി.സി നിയമനവുമായി ബന്ധപ്പെട്ട ഗവർണറുടെ ഹർജിയിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്ഥിരം നിയമനം നടത്തുകയോ, അതുവരെ പരമാവധി ആറുമാസത്തേക്ക് താൽക്കാലിക നിയമനം നൽകുകയോ ചെയ്യാമെന്നായിരുന്നു കോടതി നിർദേശം. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ഡോ. സിസ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും കെ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാലയിലും വീണ്ടും താൽക്കാലിക വി.സിയായി നിയമിച്ചത്.

TAG: ”We request you to resolve the issue with folded hands”; Supreme Court’s intervention in the Digital and Technological University VC appointment controversy

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button